വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ ചോലാടി, ചെല്ലങ്കോട്, മീന്‍മുട്ടി ഭാഗത്ത് വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പറുടേയും കര്‍ഷക കൂട്ടായിമയുടെയും നേതൃത്വത്തില്‍ വടുവഞ്ചാല്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണയുംമാര്‍ച്ചും നടത്തി. വാര്‍ഡ് മെമ്പര്‍ ദീപ ശശികുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബാലന്‍ അധ്യക്ഷ വഹിച്ചു. മാത്യു പി.എം, യു.ലില്ലി ടീച്ചര്‍, പി.വി. വേണുഗോപാല്‍, സജി വരമ്പത്ത്, സി.എം ജേക്കബ്, ബാലസുബ്രഹ്മണ്യന്‍,അയൂബ് പള്ളിയാലില്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)