OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

  • Keralam
15 Feb 2021

കൊച്ചി: കേരളാ ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. 1850 ദിവസവേതനകരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ ദിവസവേതനകരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സ്ഥിരപ്പെടുത്തല്‍ നടക്കുന്നതിന്റെ കത്തിടപാടുകള്‍ ഉദ്യോഗാര്‍ഥി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയോട് കൂറുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലെയും ഒഴിവുകള്‍ നേരത്തെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show