OPEN NEWSER

Saturday 10. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സഭാ തര്ക്കം പരിഹരിക്കാന് പുതിയ ഫോര്‍മുലയുമായി സര്‍ക്കാര്‍

  • Keralam
10 Feb 2021

 

തിരുവനന്തപുരം: ഓര്ത്തഡോക്‌സ്‌യാക്കോബായ സഭാതര്ക്കം പരിഹരിക്കുന്നതിന് പുതിയ ഫോര്മുലയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ രംഗത്ത്. ഇതിനായുള്ള കരട് ബില് തയാറായാതായി സൂചന. ജസ്റ്റീസ് കെ.ടി.തോമസ് അധ്യക്ഷനായ സമിതിയാണ് ബില് തയാറാക്കിയിരിക്കുന്നത്.പള്ളികളുടെ ഉടമസ്ഥത തീരുമാനിക്കാന് പുതിയ വ്യവസ്ഥയുള്‌പ്പെടെയുള്ള ഫോര്മുലയാണ് മുന്നോട്ടുവയ്ക്കുന്നത്. തര്ക്കം പരിഹരിക്കാന് പ്രത്യേക അതോറിറ്റിയെ നിയമിക്കാനാണ് തീരുമാനം. അതോറിറ്റിയുടെ തീരുമാനം ഇരുസഭകള്ക്കും ബാധകമായിരിക്കും.തര്‍ക്കമുള്ള പള്ളികളില് തലയെണ്ണി തീരുമാനമെടുക്കും. ഇരുസഭകളില് നിന്നും ഓരോ അംഗങ്ങള് ഉണ്ടാകണം. ഓരോ അംഗങ്ങളെ സഭാ നേതൃത്വം നല്കിയില്ലെങ്കില് സര്ക്കാര് നിയമിക്കും.മലങ്കര സഭാതര്ക്കവുമായി ബന്ധപ്പെട്ട 2017ലെ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ വേണ്ട സുപ്രധാനമായ വ്യവസ്ഥകള് കരട് ബില്ലിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. വിരമിച്ച ജഡ്ജി അതോറ്റിയുടെ നേതൃത്വം വഹിക്കണമെന്നാണ് സര്ക്കാര് മുന്നോട്ടുവച്ചിരിക്കുന്ന ഫോര്മുലയെന്നാണ് ലഭിക്കുന്ന വിവരം.ഭൂരിപക്ഷം തെളിയിക്കാന് റഫറണ്ടം വേണം. റഫറണ്ടം കഴിയും വരെ ആരെയും പള്ളികളില് നിന്നും ഒഴിപ്പിക്കരുത്. ഇത് സംബന്ധിച്ചുള്ള കരട് ബില് ജസ്റ്റീസ് കെ.ടി. തോമസ് സര്ക്കാരിന് കൈമാറി.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show