ബത്തേരി: സുല്‍ത്താന്‍ ബത്തേരി മലങ്കര സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മലങ്കര കാത്തലിക്ക് അസോസിയേഷന്‍ രജതജൂബിലി ആഘോഷ സമാപനം ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്‌ക്കാരത്തിലൂടെ വലിയ മാതൃകയായ ഭാരതത്തിലെ കര്‍ഷകര്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളില്‍ അവരെ പിന്തുണച്ചും, നവഭാരതസംസ്‌ക്കാരത്തിന് ഉദാത്തമാതൃകയാകണമെന്നും,െ്രെകസ്തവര്‍ സഭയുടെയും സമൂഹത്തിന്റെയും,വിശ്വാസത്തിന്റെയും സംരക്ഷകരാകണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ലമങ്കര കാത്തലിക്ക് അസോസിയേഷന്റെ വാര്‍ഷിക അസംബ്ലി വികാരി ജനറാള്‍ മോണ്‍.റവ.ഫാ.സെബാസ്റ്റിയന്‍ കീപ്പളളി ഉദ്ഘാടനം ചെയ്തു. രജതജൂബിലി സമാപന സമ്മേളനത്തില്‍ ബത്തേരി രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍: മാത്യു അറമ്പന്‍കുടി കോറെപ്പിസ്‌ക്കോപ്പ മുഖ്യപ്രഭാഷണം നടത്തി.രൂപതയിലെ മികച്ച കര്‍ഷകനുളള അവാര്‍ഡ് ശ്രീ.സജി ഐക്കുഴ കരസ്ഥമാക്കി. ബത്തേരി രൂപതയില്‍ നിന്നുളള ജനപ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. എംസിഎ രൂപതാ ആത്മീയ ഉപദേഷ്ടാവ് ഫാ. ആന്റോ എടക്കളത്തൂര്‍, ദേശീയ പ്രസിഡണ്ട് വി.പി.മത്തായി, രൂപതാ പ്രസിഡണ്ട് റെഞ്ചി നെയ്യാശ്ശേരി,ഫാ.സാമുവേല്‍ പുതുപ്പാടി, ബ്ലസണ്‍ ചരിവുപുരയിടം,ലീലപോള്‍ എന്നവിര്‍ പ്രസംഗിച്ചു. മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ദേശീയസമിതിയിലേക്ക് റെഞ്ചി നെയ്യാശ്ശേരി, തങ്കച്ചന്‍ ചരിവുപുരയിടം, ലാലി ജോസ് എന്നിവരെ തെരഞ്ഞെടുത്തു. ബത്തേരി രൂപതാ ഭാരവാഹികളായി പ്രസിഡണ്ട് വര്‍ഗ്ഗീസ് പോക്കാട്ട്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, വൈസ് പ്രസിഡണ്ട് തോമസ് മനയില്‍,ലീല പോള്‍, ജോ.സെക്രട്ടറി ബേബി ലൂയീസ്, ചിന്നമ്മ വര്‍ഗ്ഗീസ്, ട്രഷറര്‍ ജോയി ഓലിക്കല്‍ എന്നിവരെയും, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി വര്‍ഗ്ഗീസ് മഞ്ചട്ടിയില്‍, മത്തായി മാതപ്പാറ, ബാബു തോപ്പില്‍, ലിനി പ്രസാദ്, നിര്‍മ്മല യോയാക്കി, വി.പി.തോമസ്, വി.പി.മത്തായി, തോമസ് നാച്ചേരി, ഫിലിപ്പ് നൈനാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അഭിപ്രായങ്ങൾ (Comments)