പൊതുവാർത്തകൾ

വിദ്യാര്‍ത്ഥിക്ക് ടാബ് വിതരണം ചെയ്തു. 

വിദ്യാര്‍ത്ഥിക്ക് ടാബ് വിതരണം ചെയ്തു. 

ബത്തേരി:ബത്തേരി സര്‍വജന ഹയര്‍സെകന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളും,അദ്ധ്യാപകരും ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ  വിദ്യാര്‍ത്ഥിക്ക് ടാബ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യ മൊരുക്കുന്നതിനായി എന്‍.എസ്.എസ് നടപ്പാക്കുന്ന എഡ്യൂ ഹെല്‍പ്പ് പദ്ധതിയുടെ ഭാഗമായി പുതുവീട് കോളനിയില്‍ വെച്ച്  നടന്ന പരിപാടിയുടെ  ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ശരത്ത് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. എ. അബ്ദുള്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് എം അബ്ദുള്‍ അസീസ് , ദ്വീപാ  വി. എസ് , സൗമ്യ കെ. വി. , അപര്‍ണ്ണാ അനില്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശുഭാംഗ് കെ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി തോമസ് വി. വി. നന്ദിയും പറഞ്ഞു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ