ബത്തേരി :വയനാട് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും, വയനാട് എക്‌സൈസ് ഇന്റലിജന്‍സും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കല്ലൂര്‍ പണപ്പാടി കോളനിക്ക് സമീപം നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ അന്വേഷിച്ച് വരുന്നു.എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ . സുനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പ്രീവന്റിവ് ഓഫീസര്‍മാരായ കെ.രമേശ്,പി.എസ് വിനീഷ്,പി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരയ,വിനോദ് പി.ആര്‍,രാജീവന്‍ കെ.വി,ജ്യോതിസ് മാത്യു,ബിനു.എം.എം,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിബിത ഇ,ഡ്രൈവര്‍മാരായ വീരാന്‍കോയ കെ.പി,അന്‍വര്‍ സാദത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)