പനമരം:പനമരം ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന് ഭവന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഓഫീസിന് മുന്പില് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജൂണ്‍ 18 ന് രാവിലെ 10 മണിക്ക് ധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍ പനമരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പനമരം പ്രദേശത്തേ ശുദ്ധ ജലവിതരണത്തിനായ് കൊണ്ട് വന്ന ജലനിധി പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു.റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം ലൈഫ് ദവനം എന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ല. വിടുള്ളവര്ക്കാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്ന തിരിക്കെ ലൈഫ്മിഷന് വീടിന് കാര്‍ഡ് വേണമെന്ന നിബന്ധന വിരോധാഭാസമാണെന്നും യുഡിഎഫ്.ഭുമിയില്ലാത്ത ഭവന രഹിതര്‍ക്ക് വിടുവെക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കുന്നതാണ്. എന്നാല്‍ ഗുണഭോക്താക്കളെ സ്വാധീനിച്ച് ചില മെമ്പര്‍മാര്‍ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.പനമരം കൈതക്കല്‍ ജലനിധി പദ്ധതിയിലെ അഴിമതിയേക്കുറിച്ചും വിജിലന്‍സ് അന്യേഷണീ നടത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് 18 ന് പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്പില് ഡഉഎ നടത്തുന്ന ധര്‍ണ്ണ മുന്‍ മന്ത്രി ജ ഗ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ ഡഉഎ കണ്‍വീനര്‍ ബെന്നി അരിഞ്ചേര്‍മല, കുനിയന്‍ അസിസ്, എം സി സെബാസ്റ്റ്യന്‍,ടി കെ ഭൂപേഷ്, സിനോ പാറക്കാലയില്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)