പുല്‍പ്പള്ളി:26 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം മികവാര്‍ന്ന സേവനമാണ് ഇദ്ദേഹം നടത്തിയതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് പറഞ്ഞു.ബെന്നി മാത്യു,സി.ഡി ബാബു,ജോസ് കുന്നത്ത്,എല്‍ദോസ് മത്തോക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.സിറ്റി ക്ലബിന്റെ ഉപഹാരവും പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് സമ്മാനിച്ചു.
അഭിപ്രായങ്ങൾ (Comments)