ബത്തേരി: കോവിഡ് പ്രതിസന്ധിയില്‍ പോലും സ്‌കൂളില്‍ അഡ്മിഷന് വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക പി ടി എ ഫണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈടാക്കുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധവും നിയമലംഘനവുമാണെന്ന് എംഎസ്എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫണ്ട് ഈടാക്കുകയും എംഎസ്എഫ് ഉപരോധവും ഇടപെടല്‍ മൂലവും വിദ്യാര്‍ത്ഥികളില്‍ നിന്നും കൈപ്പറ്റിയ തുക തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ വര്‍ഷവും പല ഗവണ്‍മെന്റ് സ്‌കൂളിലും അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്നും നിയമവിരുദ്ധമായി ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് അമീന്‍ നായിക്കെട്ടി, ജനറല്‍ സെക്രട്ടറി റമീസ് മാലിക് എന്നവര്‍ അറിയിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു കാരണവശാലും ഫണ്ട് ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിസുല്‍ത്താന്‍ ബത്തേരി വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ടിന് നിവേദനം കൊടുക്കുകയും ചെയ്തു.
അഭിപ്രായങ്ങൾ (Comments)