പൊതുവാർത്തകൾ

സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി. പരിശോധന പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍  കെ.എഫ്.ഡി. പരിശോധന പുനരാരംഭിച്ചു

ബത്തേരി:മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ കെ.എഫ്.ഡി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പെരുകിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ തയ്യാറാക്കിയ പ്രൊജക്ട് പ്രകാരമായിരുന്നു ഇത്. മൂന്നു കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്നാല്‍, പ്രൊജക്ട് കാലാവധി പൂര്‍ത്തിയായതോടെ 2020 മാര്‍ച്ച് 16ന് ലാബ് പ്രവര്‍ത്തനം നിര്‍ത്തി. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നില്ല. ഇക്കൊല്ലം വീണ്ടും കെ.എഫ്.ഡി. കൂടിയതോടെ ലാബ് പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കി. കോവിഡ് പശ്ചാത്തലം കൂടിയായതോടെ ആലപ്പുഴ വൈറോളജി ലാബില്‍ നിന്ന് കെ.എഫ്.ഡി. ഫലം ജില്ലയിലെത്താന്‍ കാലതാമസമെടുത്തു. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ലാബ് ഏറ്റെടുത്ത് പ്രവര്‍ത്തനസജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ