പൊതുവാർത്തകൾ

ലോക്ക്ഡൗണ്‍ കാലം പരിശീലന കാലമാക്കി  കൃപാലയ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. 

ലോക്ക്ഡൗണ്‍ കാലം പരിശീലന കാലമാക്കി  കൃപാലയ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. 

പുല്‍പ്പള്ളി:ലോക്ക്ഡൗണ്‍ കാലം പരിശീലന കാലമാക്കി പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. വിവിധ കരകൗശല പ്രവൃത്തികളടക്കം വീട്ടിലിരുന്ന് ചെയ്താണ് ലോക്ക്ഡൗണ്‍ കാലം വിദ്യാര്‍ത്ഥികള്‍ ഉപകാരപ്രദമാക്കിയത്.വാട്‌സ് ആപ്പിലൂടെ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സ്‌ക്കൂളിലെ അധ്യാപകരാണ്.ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം പരിശീലനം വാട്‌സ് ആപ്പിലൂടെ അധ്യാപകര്‍ നല്‍കുന്നു.വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും മറ്റും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തികളിലാണ് പരിശീലനം നല്‍കുന്നത്. സ്‌കൂളിലെത്താനാവാതെ വീട്ടിലിരിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാനസിക പിരിമുറക്കം ഒഴിവാക്കാനുള്ള പോസിറ്റീവ് ചിന്തകളും സ്‌കൂളിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ അധ്യാപകര്‍ നല്‍കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, പച്ചക്കറിത്തോട്ട നിര്‍മ്മാണം, കോവിഡ്19 ആല്‍ബം തയ്യാറാക്കല്‍, ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ ഓര്‍മ്മ മരം നടല്‍, കൈകഴുകല്‍ പരിശീലനം തുടങ്ങിയവയാണ് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന പ്രവൃത്തികള്‍. ഇവ പൂര്‍ത്തിയാക്കിയ ശേഷം വാട്‌സ് ആപ്പിലൂടെ അധ്യാപകര്‍ എല്ലാ ദിവസവും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ കാലത്ത് ലോകം മുഴുവന്‍ അതിജീവനത്തിനായി പോരാടുമ്പോള്‍ ഭിന്നശേഷിക്കാരായ മക്കളെ എങ്ങനെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതെന്ന് സ്‌കൂള്‍ പ്രധാനധ്യാപികയായ സിസ്റ്റര്‍ ആന്‍സ് മേരി പറയുന്നു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ