കേണിച്ചിറ:കോവിഡ് 19 നിയന്ത്രണം ലംഘിച്ചതിന്റെ പേരില്‍ രണ്ടാളുടെ പേരില്‍ കേണിച്ചിറ പോലീസ് കേസ്സെടുത്തു .പൂതാടി പഞ്ചായത്തിലെ ചീയമ്പം സ്വദേശി റംഷീദ് (20 ), മാരപ്പന്‍മൂല നെബു (41) എന്നിവരുടെ പേരിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.ഗള്‍ഫില്‍ നിന്നും എത്തിയ റംഷീദ് നിരിക്ഷണത്തില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അമ്പലവയല്‍ ബത്തേരി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെബു നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ കൂട്ടി ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്തിയതിനുമാണ് കേസ് എടുത്തത് .
അഭിപ്രായങ്ങൾ (Comments)