പനമരം:പ്രളയബാധിതരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഉദ്യോഗസ്ഥ കൂട്ടായ്മയെക്കതിരെ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റി പനമരം വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.ജില്ലയിലുണ്ടായ പ്രളയക്കെടുതിയുടെ ഭീകര പശ്ചാത്തലം നേരില്‍ കണ്ടവരാണ് വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍.എന്നിട്ടും ധനകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി റിക്കവറി നോട്ടീ സുമായി പാവപ്പെട്ട കര്‍ഷക കുംടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നത് കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും ഇതിനു മുന്നോടിയായി താക്കീതെന്ന നിലയിലാണ് പനമരം വില്ലേജ് ഓഫീസിനു മുന്നില്‍ കര്‍ഷകര്‍ ധര്‍ണ്ണാ സമരം നടത്തിയതെന്നും നേതാക്കള്‍ പറഞ്ഞുഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍വസവുംനഷ്ടപ്പെട്ടവയനാട്ടിലെ കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുന്ന നടപടിയാണ്വില്ലേജ് ഓഫീസര്‍മ്മാര്‍ നടത്തുന്നത്.നിരന്തരം അദാലത്തുകള്‍ നടത്തുകയുംഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമായിമാറിയിരിക്കുകയാണ്..റവന്യൂ ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടീസ്കര്‍ഷകര്‍ക്ക് കൊടുക്കുന്നതില്‍ നിന്ന് പിന്‍തിരിയണം. കാര്‍ഷികമേഖലയുടെ തകര്‍ച്ചയെപ്പറ്റി ഒരു രാഷ്ട്രീയ പാര്‍ട്ടികളുംചിന്തിച്ചിരുന്നില്ല.അതീവ ഗുരുതരമായ സ്ഥിതിയില്‍ പോകുമ്പോള്‍അദാലത്തുകളും ജപ്തി ലേല നടപടികളും നിര്‍ത്തിവെക്കണമെന്നും അത്തരംനടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നാല്‍ ശക്തമായി നേരിടുമെന്നുംഎഫ്ആര്‍ എഫ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചും ധര്‍ണയും സംസ്ഥാന കണ്‍വീനര്‍എന്‍.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.എ.എന്‍.മുകുന്ദന്‍ അധ്യക്ഷതവഹിച്ചു.എ.ഇ.തോമസ് സ്വാഗതം പറഞ്ഞു.ടി.ഇബ്രാഹിം,വിദ്യാധരന്‍ നായര്‍,രാജന്‍ അമ്മാനി, പി.പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി
അഭിപ്രായങ്ങൾ (Comments)