പൊതുവാർത്തകൾ

അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്‌കരണം പിന്‍വലിക്കണം:മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്‌കരണം പിന്‍വലിക്കണം:മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

മീനങ്ങാടി:മീനങ്ങാടിയില്‍ പഞ്ചായത്ത് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നതാണെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.ട്രാഫിക് അഡൈ്വസറി കമ്മിറ്റിയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്.റോഡിന്റെ ഇരുവശങ്ങളിലും നോ പാര്‍ക്കിങ്ങ് സ്ഥാപിച്ചതോടെ വ്യാപാരികള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും ഒരുപോലെ പ്രയാസമായിരിക്കുകയാണെന്നും അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് വി.എം വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ