പുല്‍പ്പള്ളി:പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഒഫീസിന്റെ മുപ്പത്തിയേഴാമത് വാര്‍ഷികാഘോഷം നടത്തി. ജില്ലാ രജിസ്ട്രാര്‍ ജനറല്‍ എം.ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു.സബ് രജിസ്ട്രാര്‍ വി.ഡി.ഷാജി അദ്ധ്യക്ഷത വഹിച്ചു.ബനീഷ് വി.,ആരിഫ് ബത്തേരി , അനില്‍കുമാര്‍ കെ.,കെ.ജെ.കമന്റ് ,ജയേഷ് ഗോപിനാഥ്,ശ്രീനിഷ് .കെ എന്നിവര്‍ പ്രസംഗിച്ചു.1982 മുതല്‍ ഈ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആധാരം എഴുത്തുകാരെ ചടങ്ങില്‍ ആദരിച്ചു.വാര്‍ഷികത്തോടനുബന്ധിച്ച് കേക്ക് മുറിക്കലും, മധുര പലഹാര വിതരണവും നടത്തി.1982 മെയ് മാസം 21നാണ് പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിച്ചത്.
അഭിപ്രായങ്ങൾ (Comments)