പൂതാടി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും സംസ്ഥാന കലോത്സവത്തിലും ശാസ്‌ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ കലാ,ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 33 വിദ്യാര്‍ത്ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ചു.അനുമോദന യോഗം ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് വി.ആര്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ ധനേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.പൂതാടി ഗ്രാമപഞ്ചായത്ത് അംഗം മിനി ശശി,എച്ച.എം ആനന്ദവല്ലി ,പി,ടി.എ വൈസ് പ്രസി.ദേവകമാര്‍,എം.വി രാജീവന്‍,കെ.കെ സനില്‍,തോമസ്,ലക്ഷ്മി രാജ് എന്നിവര്‍ പ്രസംഗിച്ചു.പ്രിന്‍സിപ്പാള്‍ പി.ടി രവീന്ദ്രന്‍ സ്വാഗതവും ആര്‍ട്‌സ് കണ്‍വീനര്‍ കെ.സി വിനോദ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസം വോളണ്ടിയേഴ്‌സ് നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം പി.ടിയഎ പ്രസിഡണ്ടിന് നല്‍കി മുഖ്യാതിഥി പി.ഇസ്മയില്‍ നിര്‍വ്വഹിച്ചു.
അഭിപ്രായങ്ങൾ (Comments)