OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമി ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

  • General
23 Jun 2018

 

തൃശ്ശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉല്‍ഘടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടര്‍ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികള്‍ രൂപകല്‍പ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.ഡോ. ബോബി ചെമ്മണൂരാണ് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഫുടബോള്‍ താരങ്ങള്‍ക്ക് ബൂട്ടുകളും ജേഴ്‌സിയും ഡോ. ബോബി ചെമ്മണൂര്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കോര്പറേഷന് വിദ്യാഭ്യാസ സ്‌പോര്‍ട്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ വിവിധ ക്‌ളബ്ബുകളുടെ ഉദ്ഘാടനം ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേരി ജസ്ലിന്‍ സി എം സി നിര്‍വഹിച്ചു. അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ഭാഗമായി യോഗ പ്രദര്‍ശനവും. സംഗീത ദിനാചരണത്തിന്റെ ഭാഗമായി കര്‍ണാടക സംഗീത ഫ്യൂഷന്‍ പരിപാടിയും അരങ്ങേറി.ലാലി ജയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പിടിഎ ഭാരവാഹികളായ എ ജെ ഫ്രാന്‍സി, കെ പി ജോസ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹെഡ് മിസ്റ്റ്‌സ് സിസ്റ്റര്‍ മാറിയ ജോസ് സ്വാഗതവും ലാമിയ കെ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show