OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡബ്ല്യുഎല്‍എഫ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

  • Keralam
01 Jul 2026

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യുഎല്‍എഫ്) മൂന്നാമത് എഡിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു. കേരളാ കൃഷി വകുപ്പ് മന്ത്രിയും ഡബ്ല്യു.എല്‍.എഫ് രക്ഷാധികാരിയുമായ ടി.സിദ്ദിഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.എല്‍.എ മാരായ  ഉഷ വിജയന്‍, ഐ.സി ബാലകൃഷ്ണന്‍, ഫെസ്റ്റിവല്‍ ഡയറക്ടറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ  ഡോ. വിനോദ് കെ. ജോസ്  എന്നിവര്‍ സംസാരിച്ചു. 
2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവം അരങ്ങേറുന്നത്.


 ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുന്നു. സംവാദങ്ങള്‍, സംഭാഷണങ്ങള്‍, വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സ് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥാവ്യതിയാനം, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഈ വര്‍ഷം ചര്‍ച്ച ചെയ്യപ്പെടും.
എഴുത്തുകാരന്‍ വി. എച്ച്. നിഷാദ്, പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ഫെസ്റ്റിവല്‍ ക്യുറേറ്റര്‍മാരാണ്. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ. എസ് ശബരീനാഥ്, K-DISC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിയാസ് പി.എം, എടവക  പഞ്ചായത്ത് അംഗം  ശ്രീ ഷില്‍സണ്‍ മാത്യു, ഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖിന്‍ ശ്രീധര്‍, കോണ്‍ടെന്റ് മാനേജര്‍ അജിന്‍, വീഡിയോ ഹെഡ്ഡ് നിധിന്‍ എന്നിവര്‍ പങ്കെടുത്തു.
ണഘഎ മൂന്നാമത് എഡിഷന്റെ  ഉല്‍ഘാടനം ഡിസംബര്‍ 20നു രാവിലെ 11 മണിക്ക് മാനന്തവാടി ദ്വാരകയില്‍ കേരള മുഖ്യമന്ത്രി  വി.ഡി സതീശന്‍ നിര്‍വഹിക്കും. 
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ wlfwayanad.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show