ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പ് തൃശ്ശൂരില്‍വെച്ച് നടന്നു. ചടങ്ങില്‍ പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്), എ.ആര്‍. രാമചന്ദ്രന്‍ (മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), തുടങ്ങിയവര്‍ സംബന്ധിച്ചു. മെഗാ സമ്മാനമായ ആള്‍ട്ടോ കാറിന് അര്‍ഹരായവര്‍: സൗമ്യ കണ്ണൂര്‍, സുരേഷ്.സി.കെ. ഒറ്റപ്പാലം, അസ്ലിഹാസ് മുഹമ്മദ് മഞ്ചേരി, ജിജോ കെ ജോര്‍ജ്ജ് ഉപ്പ്‌തോട് ഇടുക്കി, അബ്ദുള്‍ അസീസ് ചേമഞ്ചേരി കോഴിക്കോട്. കൂടാതെ വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ വേള്‍പൂള്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് 30 പേര്‍ അര്‍ഹരായി.ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്) തൃശ്ശൂരില്‍ നിര്‍വ്വഹിക്കുന്നു. എ.ആര്‍. രാമചന്ദ്രന്‍ (മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, പി.ആര്‍.ഒ. ജോജി. എം. ജെ. തുടങ്ങിയവര്‍ സമീപം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍