OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റേഷന്‍ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബര്‍ 25 വരെ സമയമുണ്ട്

  • Keralam
10 Oct 2024

തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേര്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്. സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുന്‍ഗണനാ കാര്‍ഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേര്‍ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ് സമയം നീട്ടി നല്‍കിയത്.  മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി ആര്‍  അനില്‍ കുമാര്‍ സമയ പരിധി നീട്ടിയെന്ന് അറിയിച്ചത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
  • ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍
  • സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ലാ പ്രഖ്യാപനം ഓക്ടോബര്‍ രണ്ടിന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യം: മന്ത്രി എന്‍ ഷംസുദ്ദീന്‍; സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ
  • വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍
  • വയനാട് റവന്യു ജില്ലാ കായികമേള; ലോഗോ പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show