OPEN NEWSER

Wednesday 23. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എ.സിയുടെ ഉപയോഗം കൂടി, ഫ്യൂസ് പോകുന്നത് സ്ഥിരമായി; ജനം മനസ്സിലാക്കണമെന്ന് കെഎസ്ഇബി

  • Keralam
16 Apr 2024

തിരുവനന്തപുരം: സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍ധിക്കുന്ന സമയത്താണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്.  വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഒരുക്കം നടത്തുകയും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തകരാറ് പരിശോധിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയുമാണ് ചെയ്യുന്നതെന്നും കെഎസ്ഇബി.


പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കാം. തകരാര്‍ കണ്ടെത്തി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങള്‍ കൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്. അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാത്രി സമയത്ത് കെഎസ്ഇബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളൂ. ചിലയിടങ്ങളില്‍ ജനങ്ങള്‍ സെക്ഷന്‍ ഓഫീസുകളിലെത്തി പ്രശ്‌നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തരുത്. -കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി നിലയ്ക്കുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷെ ഞങ്ങള്‍ക്കുള്ള പരിമിതികള്‍ ജനം മനസ്സിലാക്കണം. ജീവനക്കാരെ ആക്രമിക്കുന്നത് വൈദ്യുതി പുന:സ്ഥാപിക്കുന്നത് വൈകാന്‍ കാരണമാകും. സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ കിട്ടാതെ വന്നാല്‍ 9496001912-ല്‍ വാട്‌സ്ആപ് സന്ദേശം അയക്കാമെന്നും കെഎസ്ഇബി പറയുന്നു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു
  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show