OPEN NEWSER

Saturday 25. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പട്ടാമ്പി ഷോറൂം ബോചെയും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

  • Keralam
30 Jan 2023

പാലക്കാട്: സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം പട്ടാമ്പിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും (ഡോ. ബോബി ചെമ്മണൂര്‍)  സിനിമാതാരം മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിച്ചു. 

ഡയമണ്ട് ആദ്യവില്‍പ്പന മുഹമ്മദ് മുഹസില്‍ എം.എല്‍.എയും ഗോള്‍ഡ് ആദ്യവില്‍പ്പന ഒ. ലക്ഷ്മിക്കുട്ടിയും (പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍) നിര്‍വ്വഹിച്ചു. ടി.പി. ഷാജി (മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ കവിത പി.കെ., മോഹന്‍ കെ., ആനന്ദവല്ലി, ശ്രീനിവാസന്‍, മഹേഷ്, ഹമീദ്, പ്രമീള, മുനീറ, സംഗീത പ്രമോദ്, ടി. ഗോപാലകൃഷ്ണന്‍ (സിപിഐഎം ഏരിയ സെക്രട്ടറി), കെ.ആര്‍. നാരായണസ്വാമി (വാര്‍ഡ് കൗണ്‍സിലര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), സി. അനില്‍കുമാര്‍ (ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി), മുജീബ് റഹ്‌മാന്‍ (സിപിഐ ലോക്കല്‍ സെക്രട്ടറി), കെ. പി. വാപ്പുട്ടി (മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട്),  സിദ്ധീഖ് പത്രാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്), മൊയ്തു വി. (ഗോള്‍ഡ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഷെരീഫ് (ഗോള്‍ഡ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ്), വിജയന്‍ മാസ്റ്റര്‍ (പ്രിന്‍സിപ്പല്‍, പട്ടാമ്പി ജി.എച്ച്.എസ്.എസ്.), കെ.എം.എ. ജലീല്‍ (പി.ടി.എ. പ്രസിഡന്റ്, പട്ടാമ്പി ജി.എച്ച്.എസ്.എസ്.), സിനിമാതാരം വി.കെ. ശ്രീരാമന്‍ (പിആര്‍ഒ, ബോബി ഗ്രൂപ്പ്) എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പിആര്‍ഒ) നന്ദിയും അറിയിച്ചു. പട്ടാമ്പിയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായം ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.

ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കി. ഉദ്ഘാടനമാസം നിത്യേനയുളള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം എന്നീ സമ്മാനങ്ങള്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 3 % മുതല്‍ ആരംഭിക്കുന്നു. ആദ്യം പര്‍ച്ചേയ്‌സ് ചെയ്യുന്ന 25 വിവാഹപാര്‍ട്ടികള്‍ക്ക് വജ്രമോതിരം സമ്മാനം. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂര്‍വ്വ ശേഖരവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍ എന്നീ സമ്മാനങ്ങള്‍. 6 മാസം വരെ തിരിച്ചടവ് കാലാവധിയില്‍ സ്വര്‍ണം, ഡയമണ്ട്് ആഭരണങ്ങള്‍ തവണ വ്യവസ്ഥയില്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. പെരിന്തല്‍മണ്ണ റോഡില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് എതിര്‍വശത്താണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'മോദിക്ക് അദാനിയുമായി എന്താണ് ബന്ധം ? ഇത് ചോദിക്കാന്‍ ഭയമില്ല; ജയിലിലടച്ച് എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട' : രാഹുല്‍ ഗാന്ധി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് രേഖപ്പെടുത്തിയത് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്
  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
  • ലോക ക്ഷയരോഗ ദിനാചരണം നടത്തി
  • നേരറിയാന്‍ നെന്മേനി;  സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്     
  • മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി  യുവാവ് പിടിയില്‍
  • കേരള സംസ്ഥാന യുവജനകമ്മീഷന്‍  ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍. 
  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show