OPEN NEWSER

Wednesday 04. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് യെല്ലോ അലര്‍ട്ടില്ല; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Keralam
03 Sep 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നത്തെ യെല്ലോ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. നേരത്തെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ പിന്‍വലിച്ചത്. അതേസമയം തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്രാട നാളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. 

ചക്രവാതച്ചുഴി: 5 ദിവസം വ്യാപക മഴയെന്ന് മുന്നറിയിപ്പ്; തിങ്കള്‍ മുതല്‍ ബുധന്‍ വരെ അതിശക്ത മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് മഴ കനത്തേക്കും. അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. സെപ്തംബര്‍ 5 മുതല്‍ 7 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് വ്യാപക മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്. ഇതില്‍ നിന്ന്  ഒരു ന്യൂനമര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show