OPEN NEWSER

Monday 07. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തീരദേശ ജനതയുടെ സമരപോരാട്ടത്തിന് പിന്തുണയുമായി കെ.സി.വൈ.എം  മാനന്തവാടി രൂപത

  • Keralam
29 Aug 2022

 

വിഴിഞ്ഞം: തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞം പ്രദേശത്ത്   നിലനില്‍പ്പിനായും അതിജീവനത്തിനായും പോരാടുന്ന തീരദേശജനതയുടെ സമരപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപത. അതിജീവനത്തിനായി പോരാടുന്ന തീരദേശ ജനതയുടെ സമരപോരട്ടങ്ങള്‍ക്ക് നീതി ലഭിക്കും വരെ പിന്തുണ അറിയിച്ചുകൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഏകദിന ഉപവാസ സമരത്തില്‍ മാനന്തവാടി രൂപതയില്‍ നിന്ന് പ്രതിനിധികള്‍ ഉപവാസമനുഷ്ഠിച്ചു. തീരദേശ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചുക്കൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ജനകീയ ഒപ്പ് ശേഖരണത്തില്‍ മാനന്തവാടി രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി ഇരുപത്തി അയ്യായിരത്തോളം പേര്‍ പങ്കുചേര്‍ന്നു. തീരദേശ ജനതയുടെ നിലനില്‍പ്പിനുമേല്‍ വിലങ്ങുത്തടിയായി തുടരുന്ന അശാസ്ത്രീയമായ നടപടികള്‍ക്ക് ഉടനടി പരിഹാരം കാണാണമെന്ന ആവശ്യവുമായി ശേഖരിച്ച ഒപ്പുകള്‍ വിഴിഞ്ഞം സമരപന്തലില്‍ വെച്ച് മാനന്തവാടി രൂപത നേതൃത്വം സംസ്ഥാന സമിതിക്ക് കൈമാറി. മാനന്തവാടി രൂപതയെ പ്രതിനിധീകരിച്ച് രൂപത പ്രസിഡന്റ് റ്റിബിന്‍ പാറക്കല്‍, ജനറല്‍ സെക്രട്ടറി ഡെറിന്‍ കൊട്ടാരത്തില്‍, സെക്രട്ടറി ലിബിന്‍ മേപ്പുറത്ത്, കോര്‍ഡിനേറ്റര്‍ ബ്രാവോ പുത്തന്‍പറമ്പില്‍, ആനിമേറ്റര്‍ സി.സാലി സിഎംസി, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടില്‍, സംസ്ഥാന സെനറ്റ് അംഗം റ്റെസിന്‍ തോമസ് വയലില്‍ എന്നിവര്‍ സമരപോരാട്ടത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
  • ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
  • ശ്രീകൃഷ്ണ ജയന്തി മാനന്തവാടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show