OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 15184 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 38819 പേര്‍ക്ക്, ആകെ മരണം 62053

  • Keralam
12 Feb 2022

 

തിരുവനന്തപുരം: കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1134 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,81,347 കോവിഡ് കേസുകളില്‍, 3.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 122 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 282 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1152 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7104, കൊല്ലം 2146, പത്തനംതിട്ട 1981, ആലപ്പുഴ 2672, കോട്ടയം 3342, ഇടുക്കി 1884, എറണാകുളം 6015, തൃശൂര്‍ 3699, പാലക്കാട് 1762, മലപ്പുറം 2489, കോഴിക്കോട് 2368, വയനാട് 1160, കണ്ണൂര്‍ 1807, കാസര്‍ഗോഡ് 390 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,52,076 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,65,947), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,27,75,221) നല്‍കി.

15 മുതല്‍ 17 വയസുവരെയുള്ള 74.5 ശതമാനം (11,43,562) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 13 ശതമാനം (2,05,627) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,51,373)

ഫെബ്രുവരി 5 മുതല്‍ 11 വരെയുള്ള കാലയളവില്‍, ശരാശരി 2,80,489 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show