OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

  • Keralam
29 Nov 2021

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് വിദ്യാനിധി നിക്ഷേപ പദ്ധതി ലോഞ്ചിംഗ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.'കേരളത്തിലെ സഹകരണ ബാങ്കുകളാണ് ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് എന്നോര്‍മ വേണം. സംസ്ഥാനത്ത് ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളിലേക്ക് ബാങ്കിംഗ് സാക്ഷരത എത്തിയത്. അതില്‍ കണ്ണുകടിയുള്ളവരുമുണ്ട്. ഈ എതിര്‍പ്പുകളെല്ലാം കേരളത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇത് പക്ഷേ നടപ്പാക്കുന്ന മറ്റ് പല ലക്ഷ്യങ്ങളുംകൊണ്ടാണ്. കേരള ബാങ്കിനെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പട്ടികയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും പൂര്‍ണമായും കാര്യക്ഷമതയിലേക്കുയര്‍ത്തുകയാണ് വേണ്ടത്'. മുഖ്യമന്ത്രി പ്രതികരിച്ചു.

അതിനിടെ ആര്‍ബിഐ നിര്‍ദേശത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. സഹകരണ ബാങ്ക് നിക്ഷേപം റിസര്‍വ് ബാങ്ക് സുരക്ഷാ പദ്ധതിയില്‍പ്പെടില്ലെന്നും മന്ത്രി പറഞ്ഞു.

 സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ബിഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show