OPEN NEWSER

Saturday 16. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ജനഹൃദയങ്ങളുടെ ആശിര്‍വാദങ്ങളേറ്റുവാങ്ങി ഐ.സി ബാലകൃഷ്ണന്‍

  • S.Batheri
20 Mar 2021

പുല്‍പ്പള്ളി: കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളില്‍ ജനഹൃദയങ്ങളുടെ ആശിര്‍വാദങ്ങളേറ്റുവാങ്ങി ബത്തേരി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പര്യടനം. ഇന്ന് രാവിലെ മുള്ളന്‍കൊല്ലി ടൗണില്‍ നിന്നുമാണ് ഐ സി പര്യടനം ആരംഭിച്ചത്. മുള്ളന്‍കൊല്ലിയിലെ വ്യാപാരികളെയും, തൊഴിലാളികള്‍, ടാക്‌സി െ്രെഡവര്‍മാര്‍ എന്നിവരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം മാടല്‍, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍, പെരിക്കല്ലൂര്‍ തോണിക്കടവ്, പാടിച്ചിറ, കബനിഗിരി, സീതാമൗണ്ട്, കാപ്പിസെറ്റ്, വണ്ടിക്കടവ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ വോട്ടഭ്യര്‍ത്ഥിച്ച ശേഷം പൂതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ, കേളമംഗലം, ചീയമ്പം എന്നിവിടങ്ങളിലായിരുന്നു പര്യടനം. 

കേളമംഗലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുന്നിലെത്തിയ ഐസി അവരോട് കുശലാന്വേഷണം നടത്തി. വൈകിട്ടോടെ പുല്‍പ്പള്ളി പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. പുല്‍പ്പള്ളി ടൗണ്‍, കാപ്പിസെറ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലെത്തി വ്യാപാരികളെയും ഗോത്രവിഭാഗത്തില്‍പ്പെട്ടവരെയും, തൊഴിലാളികളെയും നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഐസി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തുന്ന സ്ഥലങ്ങളിലെല്ലാം ആവേശോജ്വലമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. മണ്ഡലത്തിലെ ഏവരുടെയും പ്രിയപ്പെട്ടവനായ ഐസിയെ വിജയിപ്പിക്കുമെന്ന ഉറപ്പാണ് ഓരോ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. സ്ത്രീകളടക്കമുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഐസിക്ക് മികച്ച പിന്തുണയാണ് പ്രചരണഘട്ടത്തില്‍ നല്‍കിവരുന്നത്. മുള്ളന്‍കൊല്ലിയില്‍ അഡ്വ. സജി പി ഡി, വര്‍ഗീസ് മുരിയന്‍കാവില്‍, പി കെ വിജയന്‍, ബീനാജോസ്, ജോസ് കണ്ടംതുരുത്തി, വാഴയില്‍ ജോയി, ജോസഫ് പെരുവേലി, സ്റ്റീഫന്‍ പൊകുടിയില്‍, പി കെ ജോസ് എന്നിവരും പുല്‍പ്പള്ളിയില്‍ വി എം പൗലോസ്, എന്‍ യു ഉലഹന്നാന്‍, ടി എസ് ദിലീപ്കുമാര്‍ എന്നിവരും, പൂതാടിയില്‍ നാരായണന്‍ നായര്‍, മേഴ്‌സിബെന്നി തുടങ്ങിയവരും ഐസിയോടൊപ്പം പ്രചരണത്തിനുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
  • പി ഫിറോസ് വാഹനാപകടത്തില്‍ മരണപ്പെട്ടു
  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
  • ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show