OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

  • Keralam
12 Mar 2021

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും.

മൂവാറ്റുപുഴ വച്ചുമാറണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം. നാലിടത്ത് പുതുമുഖങ്ങള്‍ മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തിരുവല്ല, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയില്‍ പി.ജെ ജോസഫായിരിക്കും സ്ഥാനാര്‍ഥി. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാര്‍ഥിയാകും.

ഏറ്റുമാനൂരില്‍ യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസുമാണ് പരിഗണനയിലുള്ളത്. ചങ്ങനാശേരിയില്‍ സി.എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസിന്റെയും വി.ജെ ലാലിയുടേയും പേരുകളാണ് പരിഗണിക്കുന്നത്. തിരുവല്ല സീറ്റില്‍ ജോസഫ് എം.പുതുശേരിക്കും കുഞ്ഞുകോശി പോളിനുമാണ് സാധ്യത. തൃക്കരിപ്പൂരില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് എന്നിവരുടെ പേരിനാണ് മുന്‍ഗണന. മലബാറിലെ സീറ്റില്‍ മുതിര്‍ന്ന നേതാവ് ജോണി നെല്ലൂരിനെ പരിഗണിച്ചെങ്കിലും പുതുമുഖങ്ങള്‍ മതിയെന്ന നിര്‍ദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show