OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രോഗിയുടെ വയറ്റില്‍ നിന്നും പത്തു കിലോ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു 

  • Keralam
03 Mar 2021

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും പത്തു കിലോഗ്രാം മുഴ നീക്കം ചെയ്തു.  കളിയിക്കാവിള സ്വദേശിനിയായ 47 വയസുകാരിയില്‍ നിന്നാണ് വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വയറു പെരുക്കം, വയറുവേദന, കാലുകളില്‍ നീരു കെട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി  രോഗി ആശുപത്രിയിലെത്തിയത്.   ഒരു വര്‍ഷത്തോളം ഒരു വൈദ്യന്റെ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. എം ആര്‍ ഐ സ്‌കാന്‍ പരിശോധനയില്‍ അണ്ഡാശയ കാന്‍സര്‍ ആണെന്ന് കണ്ടു പിടിക്കുകയും ലാപ്പറോട്ടമി ചെയ്യണം എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ലാപ്പറട്ടമി പരിശോധനയില്‍ മുഴ കണ്ടെത്തുകയും തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുക്കുകയുമായിരുന്നു. അണ്ഡാശയങ്ങളും ഗര്‍ഭാശയവും ലിംഫ് നോഡുള്‍പ്പെടെ വേരോടെ നീക്കം ചെയ്തു.  പത്തോളജി പരിശോധനയില്‍ മുഴ കാന്‍സറിന്റെ പ്രാരംഭ ഘട്ടമായ ബോഡര്‍ലൈന്‍ സ്‌റേജ് ആണെന്ന് സ്ഥിരീകരിച്ചു. 

ഗൈനക്കോളജി വിഭാഗത്തിലെ ഡോ പി ബിന്ദു, ഡോ എ സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ ജയകുമാര്‍, പി ജി വിദ്യാര്‍ത്ഥിനി ഡോ കൃഷ്ണ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

കോവിഡ് കാലത്ത് ചികിത്സയ്‌ക്കെത്താന്‍ രോഗികള്‍ മടിക്കുന്നതാണ് ഗര്‍ഭാശയ മുഴ വളരുന്നതിന് ഇടയാക്കുന്ന പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്തിടെ മറ്റൊരു രോഗിയില്‍ നിന്നും എട്ടുകിലോഗ്രാം തൂക്കളുള്ള മുഴ എസ് എ ടി യിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show