OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാലാ നല്‍കില്ല, കാപ്പന്‍ വേണമെങ്കില്‍ കുട്ടനാട് മത്സരിക്കട്ടെ: എന്‍സിപിയോട് പിണറായി

  • Keralam
10 Feb 2021

കോട്ടയം: സിറ്റിംഗ് സീറ്റായ പാലാ നല്‍കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന തരത്തില്‍ അന്തിമ തീരുമാനമെന്ന നിലയിലാണ് നിലപാട് മുഖ്യമന്ത്രി എന്‍സിപി നേതൃത്വത്തെ അറിയിച്ചത്.

കാപ്പന് പാലായ്ക്ക് പകരം വേണമെങ്കില്‍ കുട്ടനാട്ടില്‍ മത്സരിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്േറത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നാലെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനോട് അടിയന്തരമായി ഡല്‍ഹിക്ക് എത്താന്‍ ശരത് പവാര്‍ നിര്‍ദ്ദേശം നല്‍കി. കാപ്പനും പീതാംബരനും ചേര്‍ന്ന് ഇന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും.

പാലായ്ക്ക് പുറമേ മന്ത്രി എ.കെ.ശശീന്ദ്രന്‍ മത്സരിക്കുന്ന എലത്തൂരും സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ എന്‍സിപിക്ക് സിറ്റിംഗ് സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടമാകും. ഇത്ര വിലയ അവഗണന സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടെന്നാണ് കാപ്പന്‍ അനുകൂലികളുടെ നിലപാട്. എലത്തൂര്‍ ലഭിച്ചില്ലെങ്കില്‍ എന്ത നിലപാട് സ്വീകരിക്കണമെന്നത് ശശീന്ദ്രന്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

 

എലത്തൂരും പാലായും ഇല്ലെങ്കില്‍ എന്‍സിപി മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാപ്പനെ പരസ്യമായി പ്രതിപക്ഷ നേതാവ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടി പിളര്‍ന്ന് കാപ്പന്‍ മാത്രമായി മുന്നണിയിലേക്ക് വന്നാലും കോണ്ഗ്രസ് സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാകും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show