തളര്‍ന്ന് കിടക്കുന്ന യുവതിയെ പീഡിപ്പിച്ചു
തളര്‍ന്ന് കിടക്കുന്ന യുവതിയെ പീഡിപ്പിച്ചു
അറുപത്കാരനെതിരെ ബലാത്സംഘകുറ്റത്തിന് കേസ്
വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചാംമൈല്‍ കെല്ലൂര്‍ കാട്ടില്‍ അന്ത്രുവിനെതിരെയാണ് പോലീസ് കേസെടുത്തത്. അപൂര്‍വ്വ രോഗത്താല്‍ കിടപ്പിലായ നാല്‍പ്പത്കാരിയെ പലതവണകളിലായി പീഡിപ്പിച്ചതിനാണ് കേസ്. യുവതിയുടെ മൊഴി പ്രകാരം ബലാത്സംഘത്തിനും, വൈകല്ല്യമുള്ള വ്യക്തിയെ പീഡിപ്പിച്ചതിനും, വധ ഭീഷണി മുഴക്കിയതിനും, അതിക്രമിച്ചു കടന്നതിനുമുള്‍പ്പെടെ അന്ത്രുവിനെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
അപൂര്‍വ്വരോഗത്താല്‍ വര്‍ഷങ്ങളായി കിടപ്പിലായ നാല്‍പ്പത് കാരിയാണ് പീഡനത്തിരയായത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്തെ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ യുവതിയുടെ സഹോദരന്‍മാര്‍ സംഭവമറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു. ഇതിനിടയില്‍ പ്രതി മുങ്ങുകയും ചെയ്തു. കെല്ലൂരില്‍ കച്ചവടം ചെയ്ത് വന്നിരുന്ന പ്രതി പലതവണകളിലായി യുവതിയെപീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. യുവതിയുടെ വീട്ടില്‍ വേറെയുംരണ്ടുപേര്‍ സമാന അസുഖത്താല്‍ കിടപ്പിലാണ്. പിതാവ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അവശനുമാണ്. മാതാവ് പശുവിന് പുല്ലരിയാന്‍ പുറത്ത് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ പീഡിപ്പിക്കുകയും, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നൂവെന്നാണ് യുവതിയുടെ മൊഴി. പ്രതിയെ പിടികൂടാന്‍ വെള്ളമുണ്ട പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ജില്ലാശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയതിനുശേഷം ബത്തേരിയില്‍ മജസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നതിനായി കൊണ്ടുപോയി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍