OPEN NEWSER

Sunday 23. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുഖ്യമന്ത്രി ആകാന്‍ തയാര്‍; ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല: ഇ. ശ്രീധരന് 

  • Keralam
19 Feb 2021

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റും. ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില് ശ്രീധരന്‍ മത്സരിച്ചാല് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില് ഏറെ സ്വാധീനം ചെലുത്താന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ്. പ്രവര്ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില് മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
  • വയനാട് റവന്യു ജില്ലാ കലോത്സവം;കലാകിരീടം എംജിഎമ്മിന് : ഉപജില്ലയില്‍ മാനന്തവാടി
  • സ്ഥാനാര്‍ത്ഥികളുടെ ചെലവ് വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • കടകളും വ്യാപാര സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കണം
  • വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
  • ബൈക്കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍
  • വീണ്ടും കോമേഴ്ഷ്യല്‍ അളവില്‍ രാസ ലഹരി പിടികൂടി പോലീസ് ;വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പടിയില്‍
  • മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട; ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ 4ന് പൂര്‍ത്തീകരിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show