OPEN NEWSER

Thursday 16. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രണ്ടു സ്‌കൂളുകളിലായി 201 കുട്ടികള്ക്കു കോവിഡ്

  • Keralam
08 Feb 2021

മലപ്പുറം: മാറഞ്ചേരി ഗവണ്‍മെന്റ് ഹയര് സെക്കന്ഡറി സ്‌കൂളിലെയും വന്നേരി ഹയര് സെക്കന്ഡറി സ്‌കൂളിലെയും 201 വിദ്യാര്ഥികള്ക്കും അധ്യാപകരും അനധ്യാപകരുമായി 72 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ 148 വിദ്യാര്ഥികള്ക്കും 39 അധ്യാപക അധ്യാപകര്ക്കുമാണ് കോവിഡ് പോസിറ്റീവായത്. വന്നേരി ഹയര് സെക്കന്ഡറി സ്‌കൂളിലെ 33 അധ്യാപകരും 53 വിദ്യാര്ഥികളുമാണ് കോവിഡ് ബാധിതരായത്. 

മാറഞ്ചേരി ഹയര് സെക്കന്ഡറി സ്‌കൂളില് കഴിഞ്ഞ ദിവസം ഒരു വിദ്യാര്ഥിക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്ന്നു സ്‌കൂളില് നടത്തിയ ആര്ടിപിസിആര് പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിന്റെ ഫലം ഇന്നലെയാണ് പുറത്തുവന്നത്.

വന്നേരി ഹയര് സെക്കന്‍ഡറി സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് നടത്തിയ ടെസ്റ്റില് സ്‌കൂളിലെ 33 അധ്യാപകര്ക്കും 53 വിദ്യാര്‍ഥികള്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്‌കൂളില് 590 വിദ്യാര്ഥികള് എസ്എസ്എല്‌സിക്ക് പഠിക്കുന്നുണ്ട്. 348 വിദ്യാര്‍ഥികള് ഹയര് സെക്കന്‍ഡറി വിഭാഗത്തിലുമുണ്ട്. ഈ വിഭാഗത്തില് പരിശോധന നടത്തിയിട്ടില്ല. 

വന്നേരി ഹയര് സെക്കന്ഡറി സ്‌കൂളിലെ മുഴുവന് അധ്യാപകര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. ഇത്രയധികം വിദ്യാര്ഥികള്ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
  • സെന്‍സസ്: ഹൗസ് ലിസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30 വരെ
  • 'കനിപ്പന്തല്‍ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന്
  • ഓപ്പറേഷന്‍ തൂഫാന്‍; എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show