OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കൊവിഡ് കുറയുന്നു; ഇന്ന് 16,012 കേസുകള്‍; ടിപിആര്‍ 19.99%

  • Keralam
11 Feb 2022

 

സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,05,410 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,626 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1140 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5213, കൊല്ലം 6701, പത്തനംതിട്ട 2533, ആലപ്പുഴ 2959, കോട്ടയം 4135, ഇടുക്കി 1560, എറണാകുളം 6251, തൃശൂര്‍ 3132, പാലക്കാട് 1923, മലപ്പുറം 2207, കോഴിക്കോട് 2447, വയനാട് 1479, കണ്ണൂര്‍ 1814, കാസര്‍ഗോഡ് 733 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,13,257 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show