OPEN NEWSER

Monday 06. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

  • Keralam
22 Mar 2021

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,26,96,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 106 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 115, കണ്ണൂര്‍ 95, കോഴിക്കോട് 106, കൊല്ലം 108, എറണാകുളം 98, ആലപ്പുഴ 100, ഇടുക്കി 86, തൃശൂര്‍ 87, മലപ്പുറം 80, കോട്ടയം 66, പാലക്കാട് 20, പത്തനംതിട്ട 43, കാസര്‍ഗോഡ് 39, വയനാട് 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തിരുവന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 92, കൊല്ലം 170, പത്തനംതിട്ട 132, ആലപ്പുഴ 126, കോട്ടയം 115, ഇടുക്കി 17, എറണാകുളം 102, തൃശൂര്‍ 215, പാലക്കാട് 96, മലപ്പുറം 154, കോഴിക്കോട് 264, വയനാട് 18, കണ്ണൂര്‍ 214, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,081 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,76,571 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 427 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • കെഎസ്ആര്‍ടിസി സ!ൗജന്യയാത്രയില്‍ സ്വകാര്യ ബസ്സ് പ്രതിസന്ധി; വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: എസ്എഫ്‌ഐ
  • സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
  • കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
  • ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം; ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
  • മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show