കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ബി. മധുസൂധനക്കുറുപ്പ് സ്മാരക പുരസ്‌കാരം അഞ്ചുകുന്ന് സ്വദേശി ഡോ. അനൂപ് വി.കെ.യ്ക്ക്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുതിയൊരു ഫാമിലി, രണ്ട് ജീനസുകള്‍, എട്ട് പുതിയ മത്സ്യ ഇനങ്ങള്‍ എന്നിവയുടെ കണ്ടെത്തലുകളും അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ച 24 ഗവേഷണ പ്രബന്ധങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. നിലവില്‍ ജപ്പാനിലെ യൂണിവേഴ്‌സിറ്റി ഓഫ് റ്യൂക്യൂസില്‍ ജെഎസ്പിഎസ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയി പ്രവര്‍ത്തിക്കുകയാണ് അനൂപ്.നവംബര്‍ ആറിന് നടന്ന ചടങ്ങില്‍ മുന്‍ ഫിഷറീസ് മന്ത്രി കെ. ബാബുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
എംഎല്‍എ ദീപക് ജോയി, മുന്‍ മന്ത്രി എസ്. ശര്‍മ്മ, വൈസ് ചാന്‍സലര്‍ പ്രൊഫ. എ. ബിജുകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. കെ. ദിനേശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുഫോസ് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം ഡോ.അനൂപിന്
അഭിപ്രായങ്ങൾ (Comments)