രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 40, 567 പേര്‍ക്ക് രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയില്‍ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണഅ ആക്ടീവ് കേസുകള്‍.
കേരളത്തില്‍ മാത്രം ഇന്നലെ 30,196 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിത്. 181 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ 86,51,701 കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യയില്‍ നല്‍കിയത്. ഇതോടെ ഇതുവരെ 71,52,54,153 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.
അഭിപ്രായങ്ങൾ (Comments)