ദേശീയം

ബൈരക്കുപ്പയില്‍ വാഹനാപകടത്തില്‍ തവിഞ്ഞാല്‍ സ്വദേശി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബൈരക്കുപ്പയില്‍ വാഹനാപകടത്തില്‍ തവിഞ്ഞാല്‍ സ്വദേശി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബൈരക്കുപ്പ: ബൈരക്കുപ്പ ഹൊസള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കാട്ടിമൂല പുളിക്കല്‍ തോമസ് (72)ആണ് മരിച്ചത്. ഭാര്യ ജെസി , മകന്‍ ജിജോ, മരുമകള്‍സാഫി , സാഫിയുടെ അമ്മ ഐറിഷ എന്നിവര്‍ക്കാണ് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുടുംബസമേതം ബംഗളൂരില്‍ നിന്ന് നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ