ദേശീയം

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ഒഴിവാക്കാം. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതി. ഇത്തരം വ്യക്തികള്‍ ഇടക്കിടെ ജോലി? സ്ഥലത്തുനിന്ന് ട്രാന്‍സ്ഫറാകാന്‍ സാധ്യതയുള്ളതിനാലാണ് ഇവര്‍ക്ക് ഈ സൗകര്യം നല്‍കുന്നത്.മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്? ഭാരത് സീരീസിന്റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന ആഒ സീരീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന് ആവശ്യമില്ല.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ