OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.ജി.എം.ഒ.എ

  • Keralam
10 May 2021

 

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഏഴിന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കണമെന്നതാണ് ഒരു നിര്‍ദേശം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയില്‍ കിടക്കകള്‍ വര്‍ധിപ്പിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവയില്‍ കൃത്യമായ അഡ്മിഷന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്‌റ്റെപ്പ് ഡൗണ്‍ സിഎഫ്എല്‍ടിസികളിലും ടെലി കണ്‍സള്‍ട്ടേഷന്‍ വേണം, കാറ്റഗറി എ രോഗികള്‍ സിഎഫ്എല്‍ടിസികളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പിജി പഠനത്തിന് പോയവരെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45 നും ഇടയിലുള്ളവരുടെ വാക്‌സിനേഷന്് മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ടുവയ്ക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍.കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് കെജിഎംഒഎ കത്തയച്ചിരിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show