ദേശീയം

രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 3,915 മരണം

രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 3,915 മരണം

രാജ്യത്ത് ആശങ്കയായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. നാല് ലക്ഷത്തിലധികം പേര്‍ക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു. മൂവായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 36,45,165 പേരാണ്.രാജ്യത്ത് ഇതുവരെ 2,14,91,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ