ദേശീയം

ഡല്‍ഹി എയിംസില്‍ രോഗവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഡല്‍ഹി എയിംസില്‍ രോഗവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഡല്‍ഹി എയിംസില്‍ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു.ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. ഡോക്ടര്‍മാര്‍ക്കിടയിലെ രോഗവ്യാപനത്തെ തുടര്‍ന്നാണ് യോഗംഇന്നലെ ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതില്‍ 32 പേര്‍ നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കുന്നത്. ഡോക്ടര്‍മാര്‍ക്കെല്ലാം രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിരുന്നു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ