OPEN NEWSER

Wednesday 12. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പ നയം

  • National
07 Apr 2021

 

പുതിയ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണവായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് നയരൂപീകരണ സമിതി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന സുപ്രധാന വിലയിരുത്തലും പണനയ രൂപീകരണ സമിതി നടത്തി.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള ആറ് അംഗ പണനയ രൂപീകരണ സമിതി മൂന്ന് ദിവസം യോഗം ചേര്‍ന്ന ശേഷമാണ് നിരക്കുകള്‍ നിജപ്പെടുത്തിയത്. ഈ സമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാകുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ രൂപീകരണ സമിതി വിലയിരുത്തി. 2020 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതമായ ജൂണ്‍ വരെ വായ്പ നിക്ഷേപ പലിശയില്‍ മാറ്റമുണ്ടാവില്ല. നിക്ഷേപ പലിശ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന കാരണത്താല്‍ സമിതി പിന്മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാതത്തിലും നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല.

 

ആര്‍ബിഐയുടെ ത്രിദിന നയ രൂപീകരണ സമിതി യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ നയ പ്രവ്യാപനം നടത്തിയത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് സമിതി നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷത്തേക്ക് ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എക്‌സൈസ് റെയിഡില്‍ വന്‍ മാഹി മദ്യ ശേഖരം പിടികൂടി: 108 ലിറ്റര്‍ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ :ഒരാള്‍ അറസ്റ്റില്‍ :
  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
  • ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show