OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നാര്‍ക്കോട്ടിക് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

  • National
05 Mar 2021

 നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായുള്ളത്. മഹാരാഷ്ട്ര മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നാര്‍ക്കോട്ടിക് ബ്യൂറോയുടെ കുറ്റപത്രം 12,000 പേജുള്ളതാണ്. ഫോണ്‍ കോള്‍ വിവരം, വാട്‌സാപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളില്‍ കുറ്റപത്രവും രേഖകളും മൊഴികളും നീളുന്നു. നാര്‍ക്കോട്ടിക് സെല്‍ ഇതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ സെപ്റ്റംബറിലാണ് ആദ്യ അറസ്റ്റ് ഉണ്ടായത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ റിയ അടക്കമുള്ളവര്‍ക്കെതിരെ ഇ ഡി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബി അന്വേഷണം. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്ന് നടിയും മുന്‍ കാമുകിയുമായ റിയ ചക്രവര്‍ത്തിയും അറസ്റ്റിലായിരുന്നു.

ലഹരി കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show