OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും: പ്രധാനമന്ത്രി

  • National
05 Mar 2021

കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.കൊവിഡ് കാലത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സര്‍വ മേഖലയിലും ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനം ആണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന്റെ ഉപാധി. കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി അതുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി.

അതേസമയം ഈ വര്‍ഷത്തെ ഉന്നതതല സൈനിക യോഗം ഗുജറാത്തിലെ കേവാഡിയയില്‍ ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ജവാന്മാരും ഈ വര്‍ഷത്തെ യോഗത്തിന്റെ ഭാഗമാകും. കര, നാവിക, വ്യോമ സേനകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമേ ഇതുവരെ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show