OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ

  • National
28 Feb 2021

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് നാളെ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുക. കോവിന്‍ എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ തലത്തില്‍ പതിനായിരവും സ്വകാര്യ മേഖലയില്‍ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്‌സിനേഷന് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷനില്‍ ഇതുവരെ ഒന്നരക്കോടിയോളം കൊവിഡ് മുന്‍നിര പോരാളികള്‍ വാക്‌സില്‍ സ്വീകരിച്ചതായാണ് കണക്ക്.രാജ്യം രണ്ടാംഘട്ട വാക്‌സിനേഷന് സജ്ജമാകുമ്പോഴും കേരളവും മഹാരാഷ്ട്രയും ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളായി തുടരുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന മഹാരാഷ്ട്രയിലെ അമരാവതിയില്‍ മാര്‍ച്ച് 7 വരെ ലോക്ക്ഡൗണ്‍ നീട്ടി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show