OPEN NEWSER

Saturday 18. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാഷ്ട്രപതിക്ക് ഭീമഹര്‍ജി അയക്കും: കര്‍ഷക സംഘടനകള്‍

  • National
22 Feb 2021

ജില്ലാ ഭരണകൂടങ്ങള്‍ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി അയക്കുന്നത് അടക്കം കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ശനിയാഴ്ച വരെയുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് ഇന്ന് തുടക്കമിടും. ഈ മാസം ഇരുപത്തിയെട്ടിന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കര്‍ഷക മഹാ കൂട്ടായ്മയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും.

ഒരാഴ്ച നീളുന്ന സമരപരിപാടികളാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചത്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ബുധനാഴ്ച ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും മുഖേന രാഷ്ട്രപതിക്ക് നിവേദനം നല്‍കും. വെള്ളിയാഴ്ച യുവ കര്‍ഷക ദിനമായി ആചരിക്കും. അന്നേദിവസം സമരവേദികള്‍ നിയന്ത്രിക്കുന്നത് യുവ കര്‍ഷകരായിരിക്കും. ശനിയാഴ്ച ചന്ദ്രശേഖര്‍ ആസാദ് രക്തസാക്ഷി ദിനത്തില്‍ കിസാന്‍ മസ്ദൂര്‍ ഏകതാ ദിനമായി ആചരിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വരെ കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഇന്ന് ഹനുമാന്‍ഗഡിലെ നോഹറില്‍ കിസാന്‍ മഹാപഞ്ചായത്തിന് തുടക്കമിടും. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത എട്ട് കര്‍ഷകര്‍ കൂടി ജാമ്യത്തിലിറങ്ങി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
  • കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളില്‍ അലര്‍ട്ട്
  • പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show