ദേശീയം

സെഞ്ചുറി കുതിപ്പില്‍ പെട്രോള്‍; രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13 രൂപ

സെഞ്ചുറി കുതിപ്പില്‍ പെട്രോള്‍; രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോള്‍ വില സെഞ്ചുറി കുറിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ പെട്രോള്‍ വില 100.13 രൂപയിലെത്തി. തുടര്‍ച്ചയായ ഒന്പതാം ദിവസമാണ് രാജസ്ഥാനില്‍ ഇന്ധനവില വര്‍ധിച്ചത്. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് രാജസ്ഥാനിലാണ്.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ