OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം

  • National
16 Feb 2021

 

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നും ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഏഴ് പേരെ രക്ഷപെടുത്തി.

 പുലര്‍ച്ചെ 7.30നായിരുന്നു അപകടം. സിദ്ധിയില്‍ നിന്നും സാറ്റ്‌നയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം സുഗമമാകാന്‍ ബന്‍സാഗര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടു. 

അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന സര്‍ക്കാര്‍ പരിപാടി മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടുക്കം രേഖപ്പെടുത്തി. രണ്ടു മന്ത്രിമാര്‍ സംഭവ സ്ഥലത്തുണ്ടെന്നും സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്നും മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show