OPEN NEWSER

Wednesday 11. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 10 മരണം, 125 പേരെ കാണാതായി

  • National
08 Feb 2021

ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 150 പേര്‍ മരിച്ചതായി സംശയിക്കുന്നു. തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 100 തൊഴിലാളികള്‍ ബാരേജിലും 50 പേര്‍ ടണലിലുമായിരുന്നു ജോലി ചെയ്തിരുന്നത്. പത്തു മൃതദേഹങ്ങള്‍ കണ്ടെടുത്തു. തപോവന്‍വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ട16 തൊഴിലാളികളെ ഐടിബിപി, എസ്ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. 

ദുരന്തമുണ്ടായ ഉടന്‍ ഐടിബിപി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കരവ്യോമ സേനകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കരസേനയുടെ മെഡിക്കല്‍, എന്‍ജിനിയറിംഗ് വിഭാഗവും ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ ഇന്നലെ രാവിലെയാണു മഞ്ഞുമല ഇടിഞ്ഞുവീണത്. തുടര്‍ന്ന് ധൗലി ഗംഗ, ഋഷിഗംഗ, അളകനന്ദ നദികളില്‍ വന്‍ വെള്ളപ്പാച്ചിലുണ്ടായി.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
  • പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി
  • ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
  • വയനാട്ടില്‍ പുതിയ ജയില്‍; സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് ജയില്‍ ജീവനക്കാരുടെ സംഘടന
  • വയനാട് മെഡിക്കല്‍ കോളേജ്: പ്രവര്‍ത്തന സജ്ജമാകാത്ത സി.ടി സ്‌കാന്‍ ഉദ്ഘാടനം പ്രഹസനം: കോണ്‍ഗ്രസ്
  • കൂളിവയലിലെ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
  • കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും
  • വയനാട് മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു; അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി ഒ. ആര്‍ കേളു
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show